OBJECTIVES
- വിവിധതരം ബഹുഭുജങ്ങൾ മനസ്സിലാക്കുന്നതിന്.
- ബഹുഭുജങ്ങളുടെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന്.
- ബഹുഭുജത്തിന് ആന്തരിക കോണളവ് സമവാക്യം ഉപയോഗിച്ച് കണ്ടെത്തുന്നതിന്.
- പുറം കോണുകളെ കുറിച്ച് അറിയുന്നതിന്.
- ഏതൊരു ബഹുഭുജത്തിന്റേയും പുറം കോണുകളുടെ തുക 360 ° ആണെന്ന് മനസ്സിലാക്കുന്നതിന്.
SUMMERY
- മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞ രൂപത്തിന് പൊതുവായ പേരാണ് ബഹുഭുജം(polygon).
- n വശങ്ങളുള്ള ഒരു ബഹുഭുജത്തിന് കോണുകളുടെ തുക (n-2)× 180° ആണ്.
- ഏതു ബഹുഭുജത്തിലും പുറം കോണുകളുടെ തുക 360° ആണ്.
VIDEO
TEXT
ബഹുഭുജങ്ങൾ
- മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞ രോഗത്തെ പൊതുവായി ബഹുഭുജങ്ങൾ എന്ന് പറയുന്നു
- മൂന്നു വശം ഉള്ള ബഹുഭുജത്തിൽ ത്രികോണം എന്നു പറയുന്നു.
- നാലു വശമുള്ള ബഹുഭുജം ത്തെ ചതുർഭുജം എന്നു പറയുന്നു.
- അഞ്ചു വശമുള്ള ബഹുഭുജത്തെ പഞ്ചഭുജം എന്ന് പറയുന്നു.
- ആറു വശങ്ങളുള്ള ബഹുഭുജ ത്തെ ഷഡ്ഭുജം എന്ന് പറയുന്നു.
- n വശങ്ങളുള്ള ബഹുഭുജത്തിന് കോണുകളുടെ തുക( n-2)× 180° ആണ്.
പുറംകോൺ
ഒരു ത്രികോണം വരച്ച് ഏതെങ്കിലും ഒരു വശം ഒരു ഭാഗത്തേക്ക് നീട്ടി വരയ്ക്കുക.
അപ്പോൾ ത്രികോണത്തിന് പുറത്ത് ഒരു പുതിയ കോൺ കിട്ടിയില്ലേ?
ഈ കോണിനെ ത്രികോണത്തിലെ ഒരു പുറംകോൺ അല്ലെങ്കിൽ ബാഹ്യ എന്നാണ് പറയുന്നത്.
ഇവിടെ E എന്ന മൂലയിൽ തന്നെ ഒരു കോണും ഉണ്ടല്ലോ. ഇതിനെ E യിലെ അക ക്കോൺ അല്ലെങ്കിൽ ആന്തരകോൺ എന്ന് പറയുന്നു.
അങ്ങനെയെങ്കിൽ E യിലെ അക കോണും ബാഹ്യകോണും ചേർന്ന് ഒരു രേഖീയ ജോഡി സൃഷ്ടിക്കുന്നതായി കാണാം.
മാറാത്ത തുക
