Sunday, November 1, 2020

POLYGON


 OBJECTIVES 

  •  വിവിധതരം ബഹുഭുജങ്ങൾ  മനസ്സിലാക്കുന്നതിന്.
  • ബഹുഭുജങ്ങളുടെ കോണുകളും     വശങ്ങളും തമ്മിലുള്ള ബന്ധം             മനസ്സിലാക്കുന്നതിന്.
  • ബഹുഭുജത്തിന് ആന്തരിക കോണളവ്   സമവാക്യം ഉപയോഗിച്ച്   കണ്ടെത്തുന്നതിന്. 
  • പുറം കോണുകളെ കുറിച്ച്     അറിയുന്നതിന്.
  • ഏതൊരു ബഹുഭുജത്തിന്റേയും പുറം   കോണുകളുടെ തുക 360 ° ആണെന്ന്   മനസ്സിലാക്കുന്നതിന്.   

SUMMERY 

  • മൂന്നോ അതിലധികമോ വശങ്ങളുള്ള  അടഞ്ഞ  രൂപത്തിന് പൊതുവായ പേരാണ്   ബഹുഭുജം(polygon).
  • n വശങ്ങളുള്ള ഒരു ബഹുഭുജത്തിന്   കോണുകളുടെ തുക (n-2)× 180° ആണ്.
  • ഏതു ബഹുഭുജത്തിലും പുറം   കോണുകളുടെ തുക 360° ആണ്. 

VIDEO



TEXT
 
 ബഹുഭുജങ്ങൾ

  •  മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞ രോഗത്തെ പൊതുവായി ബഹുഭുജങ്ങൾ എന്ന് പറയുന്നു
  •  മൂന്നു വശം ഉള്ള ബഹുഭുജത്തിൽ ത്രികോണം എന്നു പറയുന്നു.
  •  നാലു വശമുള്ള ബഹുഭുജം ത്തെ ചതുർഭുജം എന്നു പറയുന്നു.
  •  അഞ്ചു വശമുള്ള ബഹുഭുജത്തെ പഞ്ചഭുജം എന്ന് പറയുന്നു.
  •  ആറു വശങ്ങളുള്ള ബഹുഭുജ ത്തെ ഷഡ്ഭുജം എന്ന് പറയുന്നു.
  •  n വശങ്ങളുള്ള ബഹുഭുജത്തിന് കോണുകളുടെ തുക( n-2)× 180° ആണ്.
 
പുറംകോൺ


 ഒരു ത്രികോണം വരച്ച് ഏതെങ്കിലും ഒരു വശം ഒരു ഭാഗത്തേക്ക് നീട്ടി വരയ്ക്കുക.
 അപ്പോൾ ത്രികോണത്തിന് പുറത്ത് ഒരു പുതിയ കോൺ കിട്ടിയില്ലേ?  


fig:1.1

 ഈ കോണിനെ ത്രികോണത്തിലെ ഒരു പുറംകോൺ അല്ലെങ്കിൽ ബാഹ്യ എന്നാണ് പറയുന്നത്.

 ഇവിടെ E എന്ന മൂലയിൽ തന്നെ ഒരു കോണും ഉണ്ടല്ലോ. ഇതിനെ E  യിലെ അക ക്കോൺ   അല്ലെങ്കിൽ ആന്തരകോൺ എന്ന് പറയുന്നു.

 അങ്ങനെയെങ്കിൽ E യിലെ അക കോണും  ബാഹ്യകോണും ചേർന്ന് ഒരു രേഖീയ ജോഡി സൃഷ്ടിക്കുന്നതായി കാണാം. 

 മാറാത്ത തുക

 ഏതു ബഹുഭുജത്തിലും അക കോണുകളുടെ തുക കണക്കാക്കാൻ വശങ്ങളുടെ എണ്ണം അറിഞ്ഞാൽ മതി. 
 പുറം കോണുകളുടെ തുകയോ? 
 ത്രികോണത്തിൽ നിന്നു തുടങ്ങാം.

 എല്ലാ ത്രികോണത്തിലും  പുറം കോണുകളുടെ തുക 360 തന്നെയാണോ?  ഈ ചിത്രം നോക്കൂ.


fig:1.2

 ത്രികോണത്തിലെ നീട്ടി വരച്ച   ബാഹ്യ കോണും ആന്തരകോണും    ഓരോന്നും കൂട്ടിയാൽ 180ഡിഗ്രി കിട്ടുമല്ലോ. 

    അതായത് ബാഹ്യകോണുകളുടെയും ആന്തര കോണുകളുടെ ആകെത്തുക 540 ഡിഗ്രി. ത്രികോണത്തിന് ആന്തരകോണുകളുടെ തുക 180ഡിഗ്രി.ത്രികോണത്തിന് ആന്തരകോണുകളുടെ

 അപ്പോൾ ഏതു ത്രികോണത്തിലെ മമ്പുറം കോണുകളുടെ തുക 360 ഡിഗ്രി.

 ചതുർഭുജം ആയാലോ?  

 പഞ്ചഭുജം ആയാലോ? 

 ഇങ്ങനെ ഏത് ബഹുജന എടുത്താലും മുകളിൽ പറഞ്ഞ കാര്യം ശരിയാകും ആയതിനാൽ, 

ഏതൊരു ബഹുഭുജത്തിന്റെയും പുറം കോണുകളുടെ തുക 360° ആണ്.

CASE STUDY 

No need case study for this topic

EXERCISE

 1) 52 വശങ്ങളുള്ള ഒരു ബഹുഭുജത്തി ന്റെ   കോണുകളുടെ തുക എത്രയാണ്?  

2)  ഒരു ബഹുഭുജത്തിന്റെ  കോണുകളുടെ   തുക 8100 °ആണ് എങ്കിൽ അതിന് ;            എത്ര വശങ്ങൾ ഉണ്ട്? 

3) ഏതെങ്കിലും ഒരു ബഹുഭുജത്തിന്റെ   കോണുകളുടെ തുക 1600°                             ആകുമോ? 900° ആകുമോ? 

4) 20 വശങ്ങളുള്ള  ഒരു ബഹുഭുജത്തിന്റെ കോണുകൾ   എല്ലാം തുല്യമാണ്                ഓരോ   കോണും എത്ര ഡിഗ്രിയാണ്? 

5) ഒരു ബന്ധത്തിന്റെ കോണുകളുടെ  തുക 1980°. വശങ്ങളുടെ എണ്ണം ഒന്നു                  കൂടുതലായ      ബഹുഭുജത്തിന് കോണുകളുടെ തുക  എത്രയാണ്? വശങ്ങളുടെ      എണ്ണം  ഒന്ന്      കുറവായാലോ? 


ASSIGNMENT 

 ബഹുഭുജത്തിന്റെ ഉള്ളിലെ ഒരു ബിന്ദുവിൽ നിന്ന് വശങ്ങളിലേക്ക്  വരകൾ വരച്ച് അതിനെ വിവിധ രൂപങ്ങൾ ആക്കി,  ബഹുഭുജത്തിന് ആന്തരകോണുകളുടെ കണ്ടെത്തുന്ന വിധം ആലോചിച്ച് കണ്ടുപിടിക്കുക.        (fig:1.3 നോക്കൂ)


fig:1.3

  




TUTORIALS


QUIZ


REFERANCE

 ടീച്ചേഴ്സ് ഹാൻഡ് ബുക്ക്.
 SCERT ടെസ്റ്റ് ബുക്ക്.

GLOSSARY

അകക്കോൺ:  ബഹുഭുജത്തിന്റേ ആന്തരിക കോൺ.
പുറംകോൺ: ബഹുഭുജത്തിന് ഒരു വശവും  മറ്റൊരുവശം നീട്ടി വരച്ചതും തമ്മിലുണ്ടാകുന്ന കോൺ.


LINKS

https://youtu.be/0zlujV7Sllc

DOWNLOAD


BLOG    bhavyasreepp.blogspot.com

CONTACT

Bhavyasree P P
Mother Teresa college of teacher's education
Perambra
bhavyasreepp1996@gmail.com



No comments:

Post a Comment

POLYGON

  OBJECTIVES    വിവിധതരം ബഹുഭുജങ്ങൾ  മനസ്സിലാക്കുന്നതിന്. ബഹുഭുജങ്ങളുടെ കോണുകളും     വശങ്ങളും തമ്മിലുള്ള ബന്ധം             മനസ്സിലാക്കുന്നതി...